ആൻ്റി റാഗിംഗ് ക്ലാസ് സംഘടിപ്പിച്ചു
തിമിരി ബി എൽ എം കോളേജിൽ ആൻ്റി റാഗിംഗ് ക്ലാസ് സംഘടിപ്പിച്ചു . തളിപ്പറമ്പ് ലീഗൽ സർവീസ് സൊസൈറ്റിയും ബി എൽ എം കോളേജ് ആൻ്റി റാഗിംഗ് സ്ക്വാഡിൻ്റെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സബ്ഇൻസ്പെക്ടർ സി.തമ്പാൻ ക്ലാസ് നയിച്ചു. ലീഗൽ സർവീസ് സൊസൈറ്റി അംഗം ജസി മാത്യൂ, ആൻ്റി റാഗിംഗ് സ്ക്വാഡ് കൺവീനർ ജിജിൻ സി.ഡി., പി.സുഭാഷ്, യദുരാജ് എന്നിവർ സംസാരിച്ചു.