മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു
തിമിരി ബിഎല്‍എം കോളേജിന്റെ നേതൃത്വത്തിൽ കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി മെഗാക്വിസ് മത്സരം സംഘടിപ്പിച്ചു. പതിനഞ്ചോളം സ്കൂളുകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. പയ്യന്നൂർ ഷേണായി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഷിക അശോക്, മാളവിക കെ എന്നിവർ 4000 രൂപയും ട്രോഫിയും നേടി ഒന്നാം സ്ഥാനത്തിന് അർഹരായി. രണ്ടാം സ്ഥാനം നേടിയ വയക്കര ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഗായത്രി മാധവ്, ഗായത്രി എ എന്നിവർ 2500 രൂപയുംട്രോഫിയും നേടി. മൂന്നാം സ്ഥാനം നേടിയത് ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ മാളവിക വിജയൻ, ദേവാനന്ദ് എം പി എന്നിവരാണ്. പയ്യന്നൂർ കോളേജിലെ ഫിസിക്സ് വിഭാഗം തലവനും അസോസിയേറ്റ് പ്രൊഫസറുമായ ഡോക്ടർ വി പ്രകാശ് മാസ്റ്ററാണ് ക്വിസ് മത്സരം നയിച്ചത്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇരിക്കൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കറ്റ് സജീവ് ജോസഫ് വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു. ആലക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ആയിഷ കെസി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി മിനി ടീച്ചർ, കോളേജ് ഡയറക്ടർ വി കെ സിബി, സുനിൽകുമാർ, നിന്ദിയ നായർ എ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ബീന മാത്യു സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം കോഡിനേറ്റർ പി സുഭാഷ് നന്ദി പറഞ്ഞു.